Skip to main content

കാസര്‍കോട് എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 24ന്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ  ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 24ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്റ്റര്‍ ഫീസ് 250 രൂപ.  രജിസ്‌ട്രേഷന്‍ ആജീവനാന്തം കാലാവധി ഉണ്ടാകും. പ്രായപരിധി 18-35. യോഗ്യത പ്ലസ്ടു / തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9207155700, 0467 2209068.

 

date