Post Category
സ്‌കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കൗണ്‍സിലിംഗ് ഫെബ്രുവരി 24ന്
സ്‌കോള്‍-കേരള മുഖാന്തിരം 2023 -25 ബാച്ചില്‍ രജിസ്ട്രേഷന്‍ നേടി പൊതുപരീക്ഷയെ അഭിമുഖികരിക്കുന്ന ഒന്നാം വര്‍ഷ ഹൈയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പരീക്ഷ സംബന്ധമായ ആശങ്കകള്‍ ഇല്ലാതാക്കുന്നതിനും ആതവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖികരിക്കുന്നതിനും പ്രാപ്തരാക്കാന്‍ വൊക്കേഷണല്‍ ഹൈയര്‍സെക്കണ്ടറി കരിയര്‍ ഗൈഡന്‍സുമായി ചേര്‍ന്ന് സ്‌കോള്‍-കേരള കൗണ്‍സിലിങ് ക്ലാസ് സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 24ന് ജി.എച്ച്.എസ്.എസ് കുമ്പളയില്‍ രാവിലെ 10ന് നടത്തുന്ന കൗണ്‍സിലിങ് ക്ലാസില്‍ സ്‌കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments