Post Category
പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സായ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9072668543.
date
- Log in to post comments