Skip to main content

ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ  താത്കാലിക നിയമനം

 

ഹാർബർ എൻജിനീയറിങ് വകുപ്പ്  ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്‌മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്‌തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ബിടെക്/ഐ.ടി.ഐ/ ഡിപ്ലോമ (സിവിൽ എൻജിനീയറിങ് ) യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്സ് പോർട്ട് സൈസ് ഫോട്ടോ (1) എന്നിവ സഹിതം ഫെബ്രുവരി 20ന് രാവിലെ 11 ന് ചെല്ലാനം ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരണം. നിയമനം പരമാവധി 90 ദിവസത്തേയ്ക്കോ, പി എസ് സി മുഖാന്തിരം ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്നതുവരെയോ മാത്രമായിരിക്കും. വിശദവിവരങ്ങൾക്ക്  ഫോൺ: 04842969718, 7293451949.

date