Post Category
കേന്ദ്രസര്‍വ്വകലാശാല കേരള ക്യാമ്പസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും
പെരിയയിലെ കേന്ദ്രസര്‍വ്വകലാശാല കേരള ക്യാമ്പസില്‍ പുതിയതായി നിര്‍മ്മിച്ച ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഭവന്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ ഓൺലൈനിൽ സംബന്ധിക്കും. പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടക്കുന്ന പരിപാടിയിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കേന്ദ്രസര്‍വ്വകലാശാല കേരള എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി എന്നിവര്‍ സംസാരിക്കും. കേന്ദ്രസര്‍വ്വകലാശാല കേരള വൈസ്ചാന്‍സ്ലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി ബൈജു സ്വാഗതവും കേന്ദ്രസര്‍വ്വകലാശാല കേരള രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ നന്ദിയും പറയും
date
- Log in to post comments