Skip to main content

ഹരിതകര്‍മ്മസേനയോടൊപ്പം യുവത - യൂത്ത് മീറ്റ്‌സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഹരിത കര്‍മ്മസേനക്കൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാനുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ യൂത്ത് മീറ്റ്‌സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിക്ക് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  എ.ലക്ഷ്മി, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടിച്ചത്. ക്യാമ്പയിനിലൂടെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അത് കൂടുതല്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനും യുവജനങ്ങള്‍ക്ക് കഴിയും. കാഞ്ഞങ്ങാട് നഗരസഭയിലെ 25 ഹരിത കര്‍മ്മ സേനാംഗങ്ങളുമായിട്ടാണ് യുവജനങ്ങള്‍ പ്രവര്‍ത്തിച്ചത്. യുവജനങ്ങള്‍ ഹരിതകര്‍മ്മസേനാംഗങ്ങളുമായി സംവദിക്കല്‍, വീടുകളില്‍ സന്ദര്‍ശനം നടത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കല്‍, അവയുടെ തരംതിരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചത്. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  ജില്ലാ ശുചിത്വ മിഷന്‍ ജീവനക്കാര്‍, മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധികള്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍, ശുചിത്വ മിഷന്‍ യംഗ് പ്രൊഫഷണല്‍സ്, റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍, കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date