Skip to main content

നിധി ആപ്കെ നികട് ' പ്രതിമാസ പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്കായുള്ള ' നിധി ആപ്കെ നികട് ' എന്ന പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഫെബ്രുവരി 27ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ബളാംതോട് എന്‍.എസ്.എസ് എസ്‌റ്റേറ്റില്‍ നടത്തും. ഇ.പി.എഫ്/ ഇ.എസ്.ഐ അംഗങ്ങള്‍ക്കും, തൊഴിലുടമകള്‍ക്കും, ഇ.പി.എസ് പെന്‍ഷണര്‍മാര്‍ക്കും, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവിര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും വേണ്ടിയുള്ള ബോധവത്കരണ പരിപാടിയാണിത്. താത്പര്യമുള്ളവര്‍ രേകകള്‍ സഹിതം ഹാജരാകണമെന്ന് റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.എബിന്‍ വിശ്വനാഥ് അറിയിച്ചു. ഫോണ്‍- 04972712388.

date