Skip to main content

വാക്ക്-ഇൻ ഇന്റർവ്യു 21ന്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യു ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക്www.cdckerala.org (ഫോൺ: 0471 2553540).

പി.എൻ.എക്‌സ്. 748/2024

date