Skip to main content
കാന്‍ തൃശ്ശൂര്‍; കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

കാന്‍ തൃശ്ശൂര്‍; കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍ തൃശ്ശൂരിന്റെ ഭാഗമായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ. രാജു പദ്ധതി വിശദീകരണം നടത്തി. ഗൈനക്കോളജി, ഡെന്റല്‍, സര്‍ജറി, പള്‍മോണോളജി, ഇഎന്‍ടി വിഭാഗം വിദഗ്ധരാണ് പരിശോധന നടത്തുന്നത്.

ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. ശിവരാജന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. ഷൈലജ ടീച്ചര്‍, നന്ദിനി സതീശന്‍,  എ. രാജീവ്, ഷീബ സുരേന്ദ്രന്‍, ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

date