Skip to main content

എഴുത്തച്ഛൻ പുരസ്‌കാര വിതരണം 21ന്

2023ലെ എഴുത്തച്ഛൻ പുരസ്‌കാരം 21ന് വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. എസ്. കെ. വസന്തന് സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വേണു വി. പ്രശസ്തിപത്രം വായിക്കും. മേയർ ആര്യാ രാജേന്ദ്രൻആന്റണിരാജു എം. എൽ. എസാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിസാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻസെക്രട്ടറി സി. പി. അബൂബക്കർപുരസ്‌കാര നിർണയ സമിതി ചെയർമാൻ ഡോ. അനിൽ വള്ളത്തോൾ എന്നിവർ സന്നിഹിതരാകും.

പി.എൻ.എക്‌സ്. 755/2024

 

date