മഹാത്മ പുരസ്‌കാരം ഏറ്റുവാങ്ങി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്
കേരളാ സര്‍ക്കാര്‍ നല്‍കുന്ന മഹാത്മ പുരസ്‌കാരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് ഉപഹാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ സുഗതന്‍, മിന്റോ റെനി, ബിന്ദു മനോഹരന്‍ വാര്‍ഡ് മെമ്പറായ സിന്ധു, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, മുന്‍ സെക്രട്ടറി സിന്ധു, മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സാജന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങിയത്.
2022-2023 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയില്‍ മികച്ച രീതിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മഹാത്മ പുരസ്‌ക്കാരം നല്‍കുന്നത്.
- Log in to post comments