Skip to main content

വര്‍ണാഭമായി വിളംബര ഘോഷയാത്ര

ക്ഷീരകര്‍ഷകസംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വാഴൂർ സോമൻ എം. എൽ. എ ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്കിളിൽ പാൽ വില്പനക്കായി പോകുന്ന പാൽക്കാരൻ മുതൽ ആധുനിക രീതിയിലുള്ള തൊഴുത്തുകൾ വരെ നിശ്ചല ദൃശ്യങ്ങളിൽ വ്യത്യസ്തയേകി. ഇടുക്കി അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ പാൽ കറക്കുന്ന സ്ത്രീ, പാൽ ഉല്പാദനവും വിപണനവും, പാലിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ നിർമാണം,
വിവിധയിനം പശുക്കളുടെ രൂപങ്ങൾ, തുടങ്ങിയവയായിരുന്നു ജില്ലയുടെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ.
കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ, തെയ്യം, ഗരുഡൻ തൂക്കം , മയിലാട്ടം, തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റു കൂട്ടി. ചെണ്ട മേളം, നാസിക് ദോൾ, ബാൻഡ് സെറ്റ് എന്നിവ താളലയമൊരുക്കി. ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി ആയിരക്കണക്കിന് ക്ഷീരകർഷകർ പങ്കെടുത്തു.

date