Skip to main content

ഐ എൽ ഡി എമ്മിൽ എം ബി എ വിദ്യാർത്ഥികൾക്ക് കോട്ട് വെയറിങ് ചടങ്ങ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം ബി എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ  'കോട്ട് വെയറിങ്' ചടങ്ങ് സംഘടിപ്പിച്ചു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉദ്ഘാടനം ചെയ്തു. ഐ എൽ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഗീത, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ  ഇ. മുഹമ്മദ് സഫീർ, അക്കാഡമിക്സ് ഡയറക്‌ടർ  ജ്യോതി ബി., അധ്യാപകർ, പരിശീലകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. യു സ് എംബസിയുടെ   സഹകരണത്തോടെ എം ബി എ വിദ്യാർത്ഥികൾക്കായി നടത്തുന്ന "പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് " പ്രോഗ്രാമിന്റെ അവസാനഘട്ട മുഖാമുഖ പരുപാടിയും നടന്നു.ഐ സി ഡി എസ് സൂപ്പർവൈസർമാർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തുന്ന അഞ്ച്  ദിവസത്തെ ദുരന്ത നിവാരണ പരിശീലന പരിപാടിക്കും ഐ എൽ ഡി എമ്മിൽ തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അറുപതോളം ഐ സി ഡി എസ് സൂപ്പർവൈസർമാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.   ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട  വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി യോഗവും ചേർന്നു. വിവിധ സർവ്വകലാശാലകളിലെ  ദുരന്ത നിവാരണ വിഭാഗം അധ്യാപകരും അന്തർദേശീയ- ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.

date