Skip to main content

കാർഷിക സ്ഥിതി വിവരശേഖരണം : ജില്ലാതല പരിശീലന പരിപാടി ചൊവ്വാഴ്ച

 

 കാർഷിക വിവരശേഖരണം നടത്തുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ജില്ലാതല പരിശീലന പരിപാടി ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ബി ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടർ എ പി ഷാേജൻ അധ്യക്ഷത വഹിക്കും.

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ഹലീമ ബീഗം, അസിസ്റ്റൻ്റ് ഡയറക്ടർ ആർ രാധാകൃഷ്ണപിള്ള, എൻഎസ്ഒ അസിസ്റ്റൻ്റ് ഡയറക്ടർ ജി ബാലഗോപാൽ, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി എൻ രാധാകൃഷ്ണൻ, റിസർച്ച് ഓഫീസർ എ ആർ ലക്ഷ്മി തുടങ്ങിയവർ സംസാരിക്കും.

date