ലഹരി വിരുദ്ധ കലാജാഥ മന്ത്രി സജി ചെറിയാൻ നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ആലപ്പുഴ: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ നാളെ (19) രാവിലെ ഒമ്പത് മണിക്ക് മാന്നാര്‍ യു.ഐ.ടി.യില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ലാഗ് ഓഫ് ചെയ്യും. അവളിടം ക്ലബ്ലിന്റെ സഹകരണത്തോടെ നടത്തുന്ന ഉയിര്‍പ്പ് -കലാജാഥ എല്ലാ നിയോജക മണ്ഡലങ്ങളിലും 19, 20, 21 തീയതികളിൽ പര്യടനം നടത്തും. കലാലയങ്ങള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ ലഹരിക്കെതിരേ തെരുവു നാടകം, ഫ്ലാഷ്‌മോബ്, സംഗീതനാടകം എന്നിവ സംഘടിപ്പിക്കും. 21 ന് വൈകിട്ട് ആലപ്പുഴ ബീച്ചില്‍ സമാപിക്കും.
അവളിടം ക്ലബ്ബിലെ 15 യുവതികളാണ് കലാജാഥയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ബോര്‍ഡ് മെമ്പര്‍മാരായ എസ്. ദീപു, ടി.ടി. ജിസ്‌മോന്‍, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് ശാമൂവേല്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, അവളിടം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, കലാജാഥ പരിശീലക ദേവിക, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ കലാ ജാഥയ്ക്ക് നേതൃത്വം നല്‍കും.
- Log in to post comments