Skip to main content

ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് എന്നിവയാണ് കോഴ്‌സുകള്‍. കോഴ്സുകളിലേക്ക് www.ihrdadmissions.org മുഖേനയോ കോളജില്‍ നേരിട്ട് എത്തിയോ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ ഫീസ് അടച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളും സഹിതം ഫെബ്രുവരി 29-ന് വൈകിട്ട് നാലിനകം കോളേജില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 9447488348.
 

date