Skip to main content

ചെറുകിട സംരംഭകര്‍ക്ക് ലോണ്‍ വിതരണം ചെയ്തു

ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്കുള്ള പി.എം.എഫ്.എം.ഇ. ലോണ്‍ വിതരണം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. ഹാഷിറും കുടുംബവും അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിനായി നല്‍കിയ മൂന്ന് സെന്റ് പുരയിടത്തിന്റെ പ്രമാണം ബ്ലോക്ക് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമളാദേവി, ശശിധരന്‍ നായര്‍, നിഷാ സത്യന്‍, കെ.ആര്‍. ഷൈജു, എ. തമ്പി, ഷൈലജ ഹാരീസ്, ശാലിനി, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നായര്‍, അസി. സെക്രട്ടറി പി. മധു, സി.ഡി.എസ്സ്. ചെയര്‍പേഴ്സണ്‍ വസന്ത രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date