Post Category
ബോധവത്കരണ ക്ലാസ്
അഖിലേന്ത്യാ ഖാദി കമ്മീഷനും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും സംയുക്തമായി പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി)യിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കായി ഫെബ്രുവരി 22ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന ബോധവത്കരണ ക്ലാസ് കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 35 ശതമാനം സബ്‌സിഡിയോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ള ഗുണഭോക്താക്കൾക്ക് പങ്കെടുക്കാം. ഫോൺ: 0483 2734807.
date
- Log in to post comments