Skip to main content

റോഡ് ഉദ്ഘാടനം

15 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ ചേറുകോയ തങ്ങൾ റോഡ്, ഏഴ് ലക്ഷം രൂപ ചെലവിൽ നിർമിച്ച 12 ാം വാർഡിലെ ഹാജി ബസാർ മണ്ണേത്തും-പടികുഞ്ഞുറുക്ക് റോഡ്, 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച മായനങ്ങാടി-പനമ്പാലം ഡ്രെയിനേജ് കം റോഡ്, എട്ട് ലക്ഷം രൂപ ചെലവിൽ നിർമിച്ച നാലാം വാർഡിലെ ബിലാൽ മസ്ജിദ്-ചോലപ്പുറം റോഡ് എന്നിവ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു.
ചെറിയമുണ്ടം ബിസ്മില്ല ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നാസർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുസമദ്, വാർഡ് മെമ്പർ മുനീറുന്നീസ, എൻ.വി  ബാലകൃഷ്ണൻ, സ്കൂള്‍ ബിസ്മില്ല പ്രധാനധ്യാപകൻ എം.സി അബ്ദുറഹിമാൻ, സലാം ചക്കാലക്കൽ, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ  കുന്നത്ത് സൈതലവി, ജുമൈലത്ത്, എന്നിവർ പങ്കെടുത്തു.

date