ഇന്‍സ്ട്രക്ടര്‍ പരിശീലനം ആരംഭിച്ചു
സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം ആരംഭിച്ചു. ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടത്തുന്നത്. ഇതില്‍ 7 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാരാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്ത്. ബത്തേരി ഡയറ്റ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ അബ്ബാസലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരണം നടത്തി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.ടി മനോജ് കുമാര്‍, സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായെ കെ.വി സജേഷ്, ജൂലി കുര്യന്‍, കെ.എ സുരേന്ദ്രന്‍, ഐ.വി ഷീജ, എം.കെ ദനൂപ, നോഡല്‍ പ്രേരക് കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു.
- Log in to post comments