Post Category
എന്‍.എം.എസ്.എം ഗവ കോളേജില്‍ മെറിറ്റ് ഡേ
സര്‍വ്വകലാശാലാ റാങ്ക് ജേതാക്കള്‍, ദേശീയ-അന്തര്‍സര്‍വ്വകലാശാലാ-സര്‍വ്വകലാശാലാ തല കലാകായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ എന്നിവരെ ആദരിക്കുന്നതിനായി കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ കോളേജില്‍ ഇന്ന് (ഫെബ്രുവരി 20) മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. കെ.ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. സുബിന്‍ പി.ജോസഫ് അധ്യക്ഷനാകുന്ന ചടങ്ങില്‍ യുജിസി നെറ്റ് യോഗ്യത നേടിയവര്‍, മികച്ച എന്‍.സി.സി കേഡറ്റ്‌സ്, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ തുടങ്ങിയവരെയും അനുമോദിക്കും.
date
- Log in to post comments