Post Category
നാഷണൽ ലോക് അദാലത്ത് മാർച്ച് ഒമ്പതിന്
കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് ഒമ്പതിന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്ത് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടിൽ രാവിലെ 10 ന് ആരംഭിക്കും. കോടതികളിൽ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തിൽ ഒത്തു തീർപ്പിനായി പരിഗണിക്കും. കോടതികളിൽ നിലവിലുള്ള കേസുകൾ ലോക്‌അദാലത്തിലേക്ക് റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തു തീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ സംബന്ധമായ കേസുകൾ തുടങ്ങിയവയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് (0495 - 2996880), കൊയിലാണ്ടി(9946516275), വടകര (9946978356) താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക.
date
- Log in to post comments