Post Category
കുറവിലങ്ങാട് ആശുപത്രിയിൽ പാലിയേറ്റീവ് പരിചരണത്തിനായി പുതിയ ബ്ലോക്ക്
കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് പരിചരണത്തിനായി ആരംഭിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഡോക്ടേഴ്സ് റും ഉൾപ്പെടെ എട്ട് മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള പേ വാർഡിന് മുകളിലായിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഓരോ രോഗിക്കും വേണ്ടി ബാത്ത് അറ്റാച്ച്ഡ് റൂമുകളാണ് ക്രമീകരിക്കുന്നത്. രോഗികളെ പരിചരിക്കാൻ കൂടെ നിൽക്കുന്നവർക്കു താമസ സൗകര്യവും ഇവിടെ ഒരുക്കും.
date
- Log in to post comments