Post Category
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
കോട്ടയം :ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവമെന്റ് ഓഫ് വുമണിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സർക്കാർ /സർക്കാരിതര ഐ.ടി ബേസ്ഡ് ഓർഗനൈസേഷൻ മേഖലകളിലുള്ള ഡാറ്റാ മാനേജ്‌മെന്റ് പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബേസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അനിവാര്യം. താൽപര്യമുള്ളവർ ജില്ലാ വനിതാശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 26ന് വൈകിട്ട് 5.15 നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ 9446938500
date
- Log in to post comments