Skip to main content

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍; അപേക്ഷ ക്ഷണിച്ചു

അപ്പര്‍ പ്രൈമറി സ്‌കൂളുകളിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ബി.എ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 29. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടിക ജാതി പട്ടികവര്‍ഗ്ഗകാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04734 296496, 8547126028.

date