Post Category
ഫിലിം മേക്കിംഗ് മത്സരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
സ്ത്രീധന സമ്പ്രദായം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ വനിതാ ശിശു വികസന വകുപ്പ് നടുത്തുന്ന ബോധവത്കരണ പരിപാടിയായ കനല്‍ ഫെസ്റ്റിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫിലിം മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് മിനിറ്റ് മുതല്‍ പരമാവധി പത്ത് മിനിറ്റ് വരെ വീഡിയോ ദൈര്‍ഘ്യമാകാം. സ്ത്രീശാക്തീകരണമാണ് വിഷയം. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28 ന് വൈകീട്ട് 5 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയം, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തിന്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361500.
date
- Log in to post comments