Skip to main content
പറക്കാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു 

പറക്കാട്ടുകുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു 

വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്.സി കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 20 സെന്റ് സ്ഥലത്താണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 90 ലക്ഷം രൂപയാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിനായി അനുവദിച്ചത്.

 ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആളൂര്‍ ഡിവിഷന്‍ മെമ്പറുമായ പി.കെ ഡേവിസ് മാസ്റ്റര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date