Skip to main content

സ്വത്തുക്കള്‍ കണ്ടുകെട്ടും

ബഡ്സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ ഹലാല്‍ ഗോട്ട് ഫാം, കോടിഷ് നിധി ലിമിറ്റഡ്, ആലപ്പുഴയിലെ വരകാടി കൂട്ടുകുടുംബ യോഗം സോഷ്യല്‍ ഫെല്‍ഫയര്‍ ട്രസ്റ്റ്, കോഴിക്കോട് മാവൂര്‍ റോഡിലെ മൈത്രി നിധി ലിമിറ്റഡ്, വൈക്കത്തെ കാവേരി ബാങ്കേഴ്‌സ്, കോട്ടയത്തെ അഞ്ജലി സ്വയം സ്വാശ്രയ സംഘം എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും/ ഭാരവാഹികളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും പ്രസ്തുത വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

date