Post Category
അങ്കണവാടികള്‍ക്ക് ബേബി ബെഡ് വിതരണം ചെയ്തു
കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്കായി ബേബി ബെഡ് വിതരണം ചെയ്തു. എം എല്‍ എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് 628 ബേബി ബെഡുകള്‍ നല്‍കിയത്. മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, നിഷ അജിതന്‍, വിനീത മോഹന്‍ദാസ്, ടി കെ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് സന്തോഷ് കുരിച്ചാലില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ ബാബു, വത്സമ്മ ടീച്ചര്‍, വി എസ് ജിനേഷ്, ശോഭന ശാര്‍ങധരന്‍, കെ എ ഹസ്ഫല്‍, ബി ഡി ഒ മധുരാജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments