ഗ്രൗണ്ട് നവീകരണവും സുരക്ഷാ ഭിത്തി നിര്‍മ്മാണവും തുടങ്ങി
മുരിയാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഏഴാം വാര്‍ഡിലെ മുരിയാട് പഞ്ചായത്ത് ഗ്രൗണ്ടിന് സംരക്ഷണ കവചമൊരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഒന്നാം വാര്‍ഡില്‍ ആനന്ദപുരം മൂര്‍ത്തിപ്പറമ്പ് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണ ഉദ്ഘാടനവും നടത്തി. മുരിയാട് പഞ്ചായത്ത് ഗ്രൗണ്ടിന് സംരക്ഷണ കവചമൊരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഒന്നാം വാര്‍ഡില്‍ ആനന്ദപുരം മൂര്‍ത്തിപ്പറമ്പ് റോഡ് സംരക്ഷണഭിത്തി നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
- Log in to post comments