Post Category
നേവി പ്രതിനിധികളുമായുള്ള സമ്പര്‍ക്ക പരിപാടി 22 ന്
ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വിമുക്തഭട വിധവകള്‍ എന്നിവരുമായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള നേവി പ്രതിനിധികള്‍ ഫെബ്രുവരി 22ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴയിലെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ച് സമ്പര്‍ക്ക പരിപാടി നടത്തും. ഉച്ചക്ക് ഒരു മണി വരെ നീളുന്ന പരിപാടിയില്‍ പുതിയ ക്ഷേമപദ്ധതികള്‍, പരാതിപരിഹാരം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച് നാവികസേന പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങള്‍ നടത്താവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments