ചെമ്പൂര് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഇരുനില മന്ദിരം
**മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു
പാറശാല ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പൂര് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഇരുനില കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സി.കെ ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ചെമ്പൂര് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിനം പ്രതി നാന്നൂറോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
2023-24 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 66 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 329 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ പരിശോധന മുറി, ഡ്രസ്സിങ് റൂം ,നഴ്സിങ് സ്റ്റേഷൻ , ഡിസ്‌പെൻസറി , ലോബി ,ഒ. പി കൗണ്ടർ, പ്രീ -ചെക്ക് റൂം എന്നീ സൗകര്യങ്ങളും മൂന്ന് ശുചിമുറികളും ഉൾപ്പെടുന്നു.
ആര്യൻങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി, ജില്ലാ പഞ്ചായത്തംഗം അൻസജിത റസ്സൽ, മറ്റു ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ഡി.പി. എം ഡോ. ആശാ വിജയൻ, ഡോ.നിഷ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments