Skip to main content

സാംപിള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ താത്പര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ക്ഷയരോഗ നിര്‍ണ്ണയത്തിനാവശ്യമായ കഫം, രക്തം, മുതലായ സാംപിളുകള്‍ പെരിഫറല്‍ സെന്ററുകളില്‍ നിന്നും പരിശോധന കേന്ദ്രത്തിലേക്ക്  എത്തിക്കുന്നതിന് സന്നദ്ധരായവരില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. ചേര്‍ത്തല, ആലപ്പുഴ, കരുവാറ്റ, മാവേലിക്കര എന്നീ ടി.ബി. യൂണിറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടത്. യോഗ്യത:  എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. സ്വന്തമായി ടൂവീലര്‍, ടൂവീലര്‍ ലൈസന്‍സ്. പ്രായം: 18-40 വയസ്സ്. സമാനരീതിയിലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പരും പ്രതീക്ഷിക്കുന്ന തുകയും (സാംപിള്‍ ഒന്നിന്) രേഖപ്പെയുത്തിയുള്ള മുദ്രവെച്ച (സീല്‍ ചെയ്ത) താല്‍പര്യപത്രം മാര്‍ച്ച് 11-ന് വൈകീട്ട് മൂന്നിനകം ജില്ല ടി.ബി കേന്ദ്രത്തില്‍ ലഭ്യമാക്കണം ഫോണ്‍: 0477- 2252861
 

date