Skip to main content

അങ്കണവാടി കുട്ടികള്‍ക്ക് കയര്‍ഫെഡിന്റെ സ്‌നേഹക്കിടക്ക

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ അങ്കണവാടി കുട്ടികള്‍ക്കായി കയര്‍ഫെഡ് സ്‌നേഹക്കിടക്ക വിതരണം ചെയ്തു. തോമസ് കെ. തോമസ് എം.എല്‍.എയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടികള്‍ക്ക് കിടക്കകള്‍ വിതരണം ചെയ്തത്. ചമ്പക്കുളം വെളിയനാട് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 252 അങ്കണവാടികളിലെ 2027 കുട്ടികള്‍ക്കായി 628 കിടക്കകളാണ് നല്‍കിയത്. വിതരണച്ചടങ്ങ് തോമസ് കെ. തോമാസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക്ക് രാജു, കയര്‍ഫെഡ് ജനറല്‍ മാനേജര്‍ വി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date