Skip to main content
കാഞ്ഞിരപ്പള്ളി താലൂക്ക് നിക്ഷേപ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം സംഘടിപ്പിച്ചു

കോട്ടയം: 2023-24 സാമ്പത്തിക വർഷം  സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി താലൂക്ക്  നിക്ഷേപസംഗമം നടന്നു. കാഞ്ഞിരപ്പളളി ബ്ലോക്ക്  പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ  വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി ചടങ്ങിൽ അധ്യക്ഷയായിരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നൂറിലധികം സംരംഭകർ പങ്കെടുത്തു. സംഗമത്തിൽ പി.എം.ഇ.ജി.പി പദ്ധതിയിൽ 26 അപേക്ഷകൾ പാസ്സാക്കി. ഈ സാമ്പത്തിക വർഷം എം.എസ്.എം.ഇ വിഭാഗത്തിൽ ഏറ്റവുമധികം വായ്പകൾ  അനുവദിച്ച കനറാ ബാങ്ക് മുണ്ടക്കയം, എസ്.ബി.ഐ കാഞ്ഞിരപ്പളളി , യൂണിയൻ ബാങ്ക് കാഞ്ഞിരപ്പളളി എന്നീ ബാങ്കുകളെ ചടങ്ങിൽ  ആദരിച്ചു.  
 594 സംരംഭങ്ങൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയിൽ ആരംഭിച്ചത്. സംരംഭകർഅനുഭവങ്ങൾ പങ്കുവെച്ചു.
 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, വ്യവസായകേന്ദ്രം മാനേജർമാരായ കെ.എസ്. അജിമോൻ, മിനിമോൾ, ബി.ഡി.ഒ : .എസ്. ഫൈസൽ, എ.ഡി.ഐ.ഒ അനീഷ് മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ ,ജോയിന്റ് ബി.ഡി.ഒ : ടി.ഇ സിയാദ് , ബി.എൽ.ബി.സി കൺവീനർ ബെറ്റി സെബാസ്റ്റ്യൻ പ്രസംഗിച്ചു.

 

date