Skip to main content

മുഖ്യമന്ത്രിയുടെ മുഖാമുഖം 24ന് കണ്ണൂരില്‍, കാസര്‍കോട് നിന്ന് പട്ടികജാതി വിഭാഗത്തിലെ 100 പ്രമുഖര്‍ സംബന്ധിക്കും

ഈ മാസം 24ന് കണ്ണൂര്‍ ദിനേശ് ഓഡിറ്ററിയത്തില്‍ പട്ടികജാതി ആദിവാസി മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍ വിവിധ മേഖലകളിലെ 100 പേര്‍ സംബന്ധിക്കും. ജനപ്രതിനിധികള്‍, കലാ കായിക സാഹിത്യ മേഖലയിലെ പ്രതിഭകള്‍, നിയമജ്ഞര്‍, വിവിധ പ്രൊഫഷണലുകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അവാര്‍ഡ് ജേതാക്കള്‍, സംസ്ഥാന ജില്ലാ പട്ടികജാതി ഉപദേശക സമിതിയംഗങ്ങള്‍, അക്രഡിറ്റഡ് എഞ്ചിനിയര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, പ്രമോട്ടര്‍മാരുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് ജില്ലയില്‍ നിന്നും മുഖാമുഖത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  ജില്ലാതല ഒരുക്കങ്ങള്‍  അവലോകനം ചെയ്തു. രാവിലെ 9.30നാണ് മുഖാമുഖം ആരംഭിക്കുന്നത്. ജില്ലയിലെ പട്ടികജാതി വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളും നവ കേരളത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുത്ത പ്രതിനിധികള്‍ അവതരിപ്പിക്കും.

date