Post Category
ഏകദിന കമ്പൈലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ആനുവൽ സർവ്വേ ഓഫ് ഇൻഡസ്ട്രീസിന്റെ ഭാഗമായുള്ള ഏകദിന കമ്പൈലേഷൻ ക്യാമ്പ് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ സൗത്ത് സോൺ മേധാവിയും സോണൽ ഓഫീസ് ബെംഗളൂരു ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സജി ജോർജ് ഉദ്ഘാടനം ചെയ്തു. കളക്ഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആക്ടിന്റെ പരിധിയിൽ നോട്ടീസ് ലഭിച്ച വ്യാവസായിക യൂണിറ്റുകൾ പോർട്ടലിൽ എഎസ്ഐ റിട്ടേണുകൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡയറക്ടറും കേരള നോർത്ത് റീജിയൺ മേധാവിയുമായ മുഹമ്മദ് യാസിർ. എഫ് അധ്യക്ഷനായി. 30 ഓളം വ്യാവസായ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുത്തു.അസിസ്റ്റൻറ് ഡയറക്ടർ പി കെ ജനാർദ്ദനൻ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ കെ ടി സുധീർ, എം. സി. സജിത്ത്, എം. എം. ഷാനവാസ്, എ. ശർമേന്ദ്ര, തസ്ലീമ, ശ്രീജിത എന്നിവർ സംസാരിച്ചു.
date
- Log in to post comments