Skip to main content

അറിയിപ്പുകൾ 

 

ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട്‌ അർബൻ 1 ഐ.സി.ഡി.എസ്‌ കാര്യാലയത്തിലേക്ക്‌ 2023-24 സാമ്പത്തിക വർഷത്തിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക്‌ ഓടിക്കുന്നതിന്‌ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ഫെബ്രുവരി 29 ഉച്ചക്ക്‌ ശേഷം ഒരു മണി. ഫോൺ : 0495 2702523, 8547233753 

മുട്ടക്കോഴി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 മുതൽ 28 വരെ രാവിലെ 10  മണി മുതൽ അഞ്ച് മണി വരെ രണ്ടു ദിവസത്തെ മുട്ടക്കോഴി വളർത്തൽ പരിശീലനം നടത്തും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരേണ്ടതുമാണ്.  

ഫിഷറീസ് കോളനി : വീട് പുനർനിർമ്മാണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർനിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അപേക്ഷകൾ ബേപ്പൂർ, കോഴിക്കോട് (വെള്ളയിൽ), കൊയിലാണ്ടി, വടകര മത്സ്യഭവൻ ഓഫീസുകളിൽ ഫെബ്രുവരി 29ന് മുൻപായി സമർപ്പിക്കണം. ഫോൺ : 0495 2383780 

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു 

ഉത്തര മലബാറിലെ ക്ഷേത്ര ആചാരസ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായ പദ്ധതി പ്രകാരം, അർഹരായ മലബാർ പ്രദേശത്തെ കാവുകളിലേയും ക്ഷേത്രങ്ങളിലേയും ആചാരസ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികർ, കോലധാരികൾ എന്നിവരിൽ നിന്നും, പ്രതിമാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ധനസഹായ പദ്ധതിയിൽ ചേർക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം അർഹരായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ മൂന്ന് പകർപ്പും, മറ്റ് സാക്ഷ്യപത്രങ്ങളും അതാത് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റ് നിബന്ധനകളും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in)  ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മാർച്ച് 13. ഫോൺ : 0495-2367735 

കിക്മ കെ-മാറ്റ് മോക് ടെസ്റ്റ് സീരീസ് 

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി  സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം നടത്തുന്നു.
മാർച്ച് മൂന്നിന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ടെസ്റ്റ് സീരീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്ന് വരെയാണ് പരീക്ഷകൾ സംഘടിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുളള ലിങ്ക് : https://bit.ly/kicmamock . ഫോൺ :  8548618290 ,9188001600  www.kicma.ac.in 

ക്വട്ടേഷൻ ക്ഷണിച്ചു
 
കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലേക്ക് ലാപ്ടോപ്പ്, പ്രിൻ്റർ എന്നിവ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21 മുതൽ 28 വരെ കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ പേരാമ്പ്ര ഓഫീസിൽ നിന്നും ക്വട്ടേഷൻ പ്രമാണങ്ങൾ ലഭിക്കും. ഫെബ്രുവരി 28 ന് മൂന്ന് മണി വരെ ക്വട്ടേഷൻ സമർപ്പിക്കാം. 

ക്വട്ടേഷൻ ക്ഷണിച്ചു
 
കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായ തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്ര കെവൈഐപി ഡിവിഷനിലേക്ക് ലാപ്ടോപ്പ്, പ്രിൻ്റർ എന്നിവ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ഫെബ്രുവരി 21 മുതൽ 28 വരെ കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ പേരാമ്പ്ര ഓഫീസിൽ നിന്നും ക്വട്ടേഷൻ പ്രമാണങ്ങൾ ലഭിക്കും. ഫെബ്രുവരി 28 ന് മൂന്ന് മണി വരെ ക്വട്ടേഷൻ സമർപ്പിക്കാം.

നാഷണൽ യൂത്ത് പാർലമെന്റ് : ജില്ലാതല വിജയികൾ 

നാഷണൽ യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ നിവേദിത പി, അഭിറാം പി പി എന്നിവർ വിജയികളായി വിജയികൾ 24 നു നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. സംസ്ഥാനതല വിജയികൾ മാർച്ച്‌ നാല്, അഞ്ച് തിയ്യതികളിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കും.

date