Skip to main content

റോഡ് ഉദ്ഘാടനം

പൊന്നാനി നഗരസഭയിലെ കറുകത്തിരുത്തി സ്കൂൾ തട്ടാൻ പാടം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം അദ്ധ്യക്ഷതവഹിച്ചു.പി. നന്ദകുമാർ എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് പന്ത്രണ്ട് ലക്ഷം ഉപയോഗിച്ച്  നിർമ്മാണം പൂർത്തീകരിച്ചത്. കൗൺസിലർമാരായ മാഞ്ചേരി ഇക്ബാൽ , നസീമ ,'വി.പി. സുരേഷ് പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
സ്ഥിരംസമിതി ചെയർപേഴ്സൺ ഷീന സുദേശൻ സ്വാഗതവും വാർഡ് കൺവീനർ രമേശ് വാലിയിൽ നന്ദിയും പറഞ്ഞു

date