Skip to main content

ധീര പദ്ധതി: രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെൽ നടപ്പാക്കുന്ന ധീര പദ്ധതിയുടെ പ്രാരംഭ ഉദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റുഖിയ നിർവഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അംഗം ദീപ അധ്യക്ഷത വഹിച്ചു. വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂൾ പ്രധാനധ്യാപിക ലൗലി ജോൺ, പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ, എം.പി.ടി.എ പ്രസിഡന്റ് ഹസീന ഫിറോസ് എന്നിവർ സംസാരിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി സ്വാഗതവും ഊർങ്ങാട്ടിരി പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. ബാസിമ നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ നൂറിലധികം പെൺകുട്ടികൾക്ക് കേരള പോലീസിന്റെ ജില്ലയിലെ സെൽഫ് ഡിഫൻസ് ട്രെയിനർമാരായ മലപ്പുറം എ.എസ്.ഐ വി.ജെ സോണിയ മേബിൾ, വനിതാ പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ കെ.സി സിനിമോൾ എന്നിവർ പരിശീലനം  നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ  എ.കെ മുഹമ്മദ് സാലിഹ്, സോഷ്യൽ വർക്കർ സുരാഗ്, ഔട്ട്റീച്ച് വർക്കർമാരായ ഷഹീദ, നാഫിയ, ഫർസാന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മഞ്ചേരി നഗരസഭ, വണ്ടൂർ ബ്ലോക്കിലെ തിരുവാലി പഞ്ചായത്ത് എന്നിവിടങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകും.

date