Post Category
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ജില്ലാ ആസൂത്രണസമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ എ.ശ്രീകുമാര്‍ സംസാരിച്ചു. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍കുമാര്‍ സ്വാഗതവും എക്‌സിക്യുട്ടീവ് മെമ്പര്‍ സി. സുരേഷ് നന്ദിയും പറഞ്ഞു.
date
- Log in to post comments