കാപ്കോസ് റൈസ് മിൽ ശിലാസ്ഥാപനം: സംഘാടക സമിതിയായി
കോട്ടയം: കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ് ) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഫെബ്രുവരി 24 ന് വൈകിട്ട് മൂന്നിന് കിടങ്ങൂർ പഞ്ചായത്തിലെ കൂടല്ലൂർ കവലയ്ക്ക് സമീപം കാപ്കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് ഗോഡൗണും ആധുനികമില്ലും സ്ഥാപിക്കുന്നത്.
സ്വാഗതസംഘം രൂപീകരണയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ പാക്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ സംസാരിച്ചു.സ്വാഗതസംഘം സഹകരണ -തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യ
രക്ഷാധികാരിയായും തോമസ് ചാഴികാടൻ എം.പി.,അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു എന്നിവർ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പി.എൻ. ബിനു ചെയർമാനും എൻ. വിജയകുമാർ കൺവീനറുമാണ്. ഉണ്ണികൃഷ്ണൻ,ജയമ്മ പോൾ, അസിസ്റ്റൻ്റ് രജിസ്ട്രാർമാർ (ജോയിൻ്റ് കൺവീനർമാർ) ഇ.എസ്. ബിജു,സർക്കിൾ യൂണിയൻ ചെയർമാൻമാർ,കിടങ്ങൂർ എസ് സി ബി പ്രസിഡൻ്റ് സുരേഷ്, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,ബിജു കുമ്പിക്കൽ ,
പി.വി.മൈക്കിൾ , അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എസ്. സാനു, കാപ്കോസ് ഡയറക്ടർ (വൈസ് ചെയർമാൻമാർ).
- Log in to post comments