Skip to main content

ലോക് സഭാ  തിരഞ്ഞെടുപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വമിഷന്‍ 

 

 

* പ്ലാസ്റ്റിക്ക് ഡിസ്പോസിബിള്‍ പ്രചാരണ വസ്തുക്കള്‍ അസാധു.

 

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിയുള്ള കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുചിത്വമിഷന്‍ പുറത്തിറക്കി. തിരഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള  തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല . ലോകസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും മാലിന്യ മുക്തവും  പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പരസ്യ പ്രചാരണ ബാനറുകള്‍ ,ബോര്‍ഡുകള്‍ ,ഫോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക്് പുനഃചംക്രമണം സാധ്യമലാത്ത പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

 

പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ടവ 

 

* നൂറ്  ശതമാനം കോട്ടണ്‍ ,പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പൊളി എത്തിലിന്‍ എന്നിവയില്‍ പിവിസി -ഫ്രീ - റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കുക.

 

* കോട്ടണ്‍, പൊളി എത്തിലീന്‍ എന്നിവ നിര്‍മിച്ച് വിതരണം ചെയുന്ന സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് മുഖാന്തിരം സാമ്പിളുകള്‍ സമര്‍പ്പിക്കേണ്ടതും  കോട്ടണ്‍ വസ്തുക്കള്‍  ടെസ്റ്റ് ചെയ്ത്  100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപെടുത്തേണ്ടതും , പൊളി എത്തിലീന്‍ വസ്തുക്കള്‍  പിവിസി-ഫ്രീ ,റീസൈക്ലബിള്‍ പൊളി എത്തിലീന്‍ എന്ന് സാക്ഷ്യപെടുത്തിയും മാത്രമേ വില്പന നടത്താൻ പാടുള്ളൂ. 

 

പ്രചാരണ ശേഷം ശ്രദ്ധിക്കേണ്ടവ 

 

 ഉപയോഗശേഷമുള്ള പൊളി എത്തിലീന്‍ ഷീറ്റ് , പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ, അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ, തദ്ദേശ  ഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവർക്ക് യൂസര്‍ഫീ നല്‍കിയോ  റീസൈക്ലിങ് ഉറപ്പാക്കണം.

 

date