Post Category
കുടിവെള്ള പദ്ധതിയും ഗ്രാമീണ റോഡും നാടിന് സമർപ്പിച്ചു
ചൂണ്ടല്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലുള്‍പ്പെടുന്ന തായങ്കാവ് ആശാരിപ്പടി കുടിവെള്ള പദ്ധതിയുടെയും ഗ്രാമീണ റോഡ് സംരക്ഷണ ഭിത്തിയുടെയും ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആന്‍സി വില്യംസ് നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു, തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ആരംഭിച്ച് വിവിധഘട്ടങ്ങളിലായി 8 ലക്ഷം രൂപ ചിലവഴിച്ചാണ് ആശാരിപ്പടി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. 5 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമീണ റോഡിന്റെ സംരക്ഷണഭിത്തി പൂര്‍ത്തീകരിച്ചത്.
date
- Log in to post comments