Post Category
ഫുട്‌ബോൾ അങ്കത്തട്ടിൽ ഇന്ന് കലക്ടറും കമ്മീഷണറും
ഇന്ന് (ഫെബ്രുവരി 25) വൈകീട്ട് മൂന്നിന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കാൽപന്തിന്റെ വഴിയേ ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും.
ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി
ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെൽ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് കളക്ടറുടെയും കമ്മീഷണറുടെയും ടീമുകൾ ഉൾപ്പെടെ അണിനിരക്കുക.
കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ
കലക്ടേഴ്സ് ഇലവൻ
ഫോറസ്റ്റ് ഇലവനുമായും കമ്മീഷണറേഴ്സ് ഇലവൻ
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇലവനുമായും ഏറ്റുമുട്ടും. ഇരു മാച്ചുകളിലെയും വിജയികൾ ഫൈനലിൽ മത്സരിക്കും.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് പുറമേ ജില്ലാ ഫോറസ്റ്റ് ഓഫീസർ, സബ്ബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ, പ്രസ്സ് ക്ലബ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നാളെ ബൂട്ടണിയും.
date
- Log in to post comments