Skip to main content

ഗസ്റ്റ് ട്രേഡ്‌സ്മാൻ (ടർണിങ്)   ഒഴിവ്: ഇന്റർവ്യൂ 29ന്

ആലപ്പുഴ: അടൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻ (ടർണിങ്) വിഭാഗത്തിലെ ഒരൊഴിവിലേക്കുള്ള നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 29നു രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് അടൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ എത്തണം. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ  ഐ.റ്റി.ഐ. യോഗ്യതയും എ.ഐ.സി.റ്റി.ഇ. പ്രകാരമുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ: 04734 231776.

 

(പി.എൻ.എ.2850/17)

 

date