Skip to main content

വിവരശേഖരണം ഇന്ന് (മാര്‍ച്ച് ഒന്ന്) മുതല്‍

01/01/1977 ന് മുമ്പായി വനഭൂമിയില്‍ കുടിയേറി താമസിക്കുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കുന്നതിന് ഇന്ന് (മാര്‍ച്ച് ഒന്ന്) മുതല്‍ 15 വരെ കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. ജോയിന്റ് വെരിഫിക്കേഷന്‍ നടന്നയിടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പലകാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ എന്നിവരുടെ വിവരശേഖരണമാണ് നടത്തുന്നത്. അതത് വില്ലേജ് ഓഫീസുകളില്‍ പ്രത്യക ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കും.

date