അറിയിപ്പ്
നഴ്സിംഗ് (ബി എസ് സി നഴ്സിംഗ് . ജി എന്‍ എം), പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രന്റീസ് നിയമനത്തിനായി ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം . ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് (ജി എന്‍ എം) പാസ്സായവരും, കേരള നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തുവരുമായിരിക്കണം .പാരാ മെഡിക്കല്‍ അപ്രന്റീസുകാര് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്സുകള്‍ പാസ്സായവരുമായിരിക്കണം. പ്രായപരിധി 21-35 .
അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മാര്‍ച്ച് അഞ്ചിനകം ലഭിക്കണം.. അപേക്ഷഫോം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474 2794996 .
- Log in to post comments