Skip to main content
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗവും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് കടമക്കുടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച സൗജന്യ ഗ്ലോക്കോമ നിർണയ ക്യാമ്പ്.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്  ഗ്ലോകോമ നിർണയ  വാരാചരണത്തിന് തുടക്കം കുറിച്ചു - കടമക്കുടി ഗ്രാമ പഞ്ചായത്തിൽ ഗ്ലോകോമ നിർണയ ക്യാമ്പ് നടത്തി

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗവും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും സംയുക്തമായി ചേർന്ന് സൗജന്യ ഗ്ലോകോമ നിർണയ ക്യാമ്പ് കടമക്കുടി  ഗ്രാമ പഞ്ചായത്തിലെ ചരിയംതിരുത്തു നിവാസികൾക്കായി നടത്തി.

 ലോക ഗ്ലോകോമ വാരാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഈ പരിപാടി കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. ബിനു അരീക്കലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി വിൽസെന്റ് ഉത്ഘാടനം ചെയ്തു. നേത്ര രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപ എം. ജി,കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രശ്മി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിനു മോഹൻ, ഡോ. സൗമ്യ ഹരിദാസ് ഡോ. രാധിക കൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കഴിഞ്ഞ 2 വർഷക്കാലമായി എറണാകുളം മെഡിക്കൽ കോളേജ് എം. ബി. ബി. എസ് വിദ്യാർത്ഥികൾ ഈ ഗ്രാമപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വീടുകളിൽ സന്ദർശനം നടത്തി ബോധ വത്കരണം നൽകി വരുന്നു.

ഗ്ലോകോമ വാരാചരണത്തിന് മുന്നോടിയായി നടത്തപ്പെട്ട ഈ ക്യാമ്പ് ഗ്രാമത്തിലെ നിരവധി ആളുകൾ പ്രയോജനപ്പെടുത്തി.തുടർ ചികിത്സയും വിദഗ്ദ്ധ പരിശോധനകളും ആവശ്യമായവരെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരുവാനും നിർദ്ദേശിച്ചു.

"ഗ്ലോകോമയെ പ്രതിരോധിക്കാൻ അണിനിരക്കു " എന്ന സന്ദേശത്തെ മുൻനിർത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് എസ് ന്റെയും മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെയും നേതൃത്വത്തിൽ 'ഗ്ലോകോമ വാക്കത്തോൺ ' നടത്തപ്പെടുന്നു.

മാർച്ച്‌ 11 മുതൽ 16 വരെ ദിവസങ്ങളിൽ  മെഡിക്കൽ കോളേജിൽ ഗ്ലോകോമ ബോധ വത്കരണം, സൗജന്യ പരിശോധന എന്നിവ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിക്കുന്നു. ഈ സൗജന്യ ഗ്ലോകോമ നിർണയ ക്യാമ്പും ചികിത്സയും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നേത്ര രോഗ വിഭാഗം മേധാവി ഡോ. മഞ്ജു എബ്രഹാം അറിയിച്ചു.
 

date