Skip to main content

സി.എം.ഒ പോർട്ടലിന്റെ നവീകരിച്ച പേജും പുതിയ മൊഡ്യൂളുകളും ഉദ്ഘാടനം 4ന്

കൂടുതൽ സൗകര്യങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി നവീകരിച്ച സി.എം.ഒ പോർട്ടലിന്റെ ലാൻഡിംഗ് പേജിന്റേയും പുതിയ സോഫ്റ്റ്‌വെയർ മൊഡ്യൂളിന്റേയും ഉദ്ഘാടനം 4ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാജോർജ് സന്നിഹിതയായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിനായി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇ-ഹെൽത്ത് ആപ്ലിക്കേഷനിലൂടെ അനുവദിക്കുന്ന പുതിയ സോഫ്റ്റ്‌വെയർ മൊഡ്യൂളും ഉദ്ഘാടനം ചെയ്യും. മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിച്ച ഡോക്ടറുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് സി.എം.ഒ പോർട്ടലും സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഡാറ്റാബേസും സംയോജിപ്പിച്ച് തയ്യാറാക്കിയ സംവിധാനവും ഇതോടൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോർട്ടലിന് ലഭിച്ച പൊതുജന സേവന രംഗത്തെ നൂതനാശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തുകയായ അഞ്ച് ലക്ഷം രൂപ ചടങ്ങിൽ കൈമാറും.

പി.എൻ.എക്‌സ്. 972/2024

date